അച്ഛൻ മരിച്ച ദിവസം അമ്മ കരഞ്ഞിട്ടില്ല.
മരണക്കുറി നേരിട്ടെല്പിക്കാത്തതിനാൽ രക്തബന്ധങ്ങളിലേറെയും സ്വഗൃഹത്തിലിരുന്നു കരഞ്ഞതായി അനുമാനിക്കാം.
വിളിച്ചില്ലെങ്കിലും സൂര്യൻ വന്നിരുന്നു, ഇന്നേക്കുൾപ്പടെയാറു തവണ.
ഇന്നും അമ്മ കരഞ്ഞിട്ടില്ല.
അച്ഛനെന്ന ഏക ബിന്ദുവിലൊരു യുഗത്തോളം ഭ്രമണം ചെയ്ത അമ്മയുടെ മനസ്സിനെ തനിച്ചാക്കി ഈ ലോകം വെടിഞ്ഞയച്ചനെയോർത്ത് അമ്മ കരയുന്നില്ല.
അമ്മയുടെ മനസ്സിൽ ഒരു ചുഴിയുയിട്ടുണ്ടാകാം, വേർപാടിന്റെ ജലം നിറയുന്ന ചുഴി.


Write a comment ...